You are Here : Home / News Plus

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം

Text Size  

Story Dated: Wednesday, October 04, 2017 08:34 hrs UTC

ദിലീപിന്റെ ഡി സിനിമാസിനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ വീടിനു നേരെ ആക്രമണം. രാത്രി ഒന്‍പതര മണിയോടെ കാറിലെത്തിയ രണ്ടംഗ സംഘം പറവൂര്‍ കവലയിലുള്ള വീടിനു നേരെയാണ് കല്ലെറിഞ്ഞത്. കൂടാതെ വീടിനു നേരെ പടക്കം എറിയുകയും ചെയ്തു ബഹളം കേട്ട് അഭിഭാഷകന്‍ സന്തോഷും അയല്‍വാസികളും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ഓടിപ്പോയി. ആലുവ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.