You are Here : Home / News Plus

തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സജ്ജം-തിരഞ്ഞെടുപ്പ് കമ്മിഷണര്‍

Text Size  

Story Dated: Thursday, October 05, 2017 08:41 hrs UTC

അടുത്ത വര്‍ഷത്തോടെ കേന്ദ്ര സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ സാധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒ.പി റാവത്ത്. അടുത്ത സെപ്തംബര്‍ മാസത്തോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതിന് പൂര്‍ണമായും സജ്ജമാകുമെന്നും ഒ.പി റാവത്ത് അറിയിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു റാവത്ത്. തിരഞ്ഞെടുപ്പുകള്‍ എല്ലാം ഒന്നിച്ച് നടത്തുക എന്ന ആശയം പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ആദ്യം മുന്നോട്ട് വെച്ചിരുന്നത്. കൂടാതെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായി ഇക്കാര്യം വെറും രാഷ്ട്രീയം എന്നതിനപ്പുറം ചര്‍ച്ച ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.