You are Here : Home / News Plus

യു.പിയില്‍ മോദി ക്ഷേത്രം വരുന്നു: ചിലവ് 30 കോടി

Text Size  

Story Dated: Thursday, October 05, 2017 08:45 hrs UTC

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരമായി യു.പിയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. മീററ്റ് ജില്ലയിലെ സര്‍ദാനയിലാണ് 30 കോടി രൂപ ചിലവിട്ട് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 100 അടി ഉയരത്തില്‍ സ്ഥാപിക്കുന്ന മോദിയുടെ പ്രതിമയായിരിക്കും ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണം. ഭൂമി പൂജയും ശിലയിടല്‍ ചടങ്ങും ഈ മാസം 23 ന് നടക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഈ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. യു.പി ജലസേചന വകുപ്പില്‍ നിന്ന് വിരമിച്ച എഞ്ചിനീയറായ ജെ.പി സിങ്ങാണ് പ്രതിമ സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷം കൊണ്ടായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുക. ക്ഷേത്രം നിര്‍മ്മിക്കാനുള്ള ചേതോവികാരമെന്ത് എന്ന ചോദ്യത്തിന്, 'ദശാബ്ദങ്ങളായി എനിക്ക് പ്രധാനമന്ത്രി മോദിയുടെ നയങ്ങള്‍ ഇഷ്ടമാണ്, സര്‍ക്കാര്‍ സര്‍വീസിലിരിക്കെ അദ്ദേഹത്തിനായി ഒന്നും ചെയ്യാന്‍ കഴിയില്ലായിരുന്നു, വിരമിച്ച സാഹചര്യത്തില്‍ ഇത് ചെയ്യുന്നുവെന്നായിരുന്നു' ജെ.പി സിങ്ങിന്റെ പ്രതികരണം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.