You are Here : Home / News Plus

വ്യോമസേനാ ഹെലികോപ്റ്റർ തകർന്ന് അഞ്ച് മരണം

Text Size  

Story Dated: Friday, October 06, 2017 08:21 hrs UTC

അരുണാചൽ പ്രദേശിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് സൈനികര്‍ മരിച്ചു. ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഒരാള്‍ ഗുരുതരമായ പരിക്കുകളോടെ രക്ഷപെട്ടു. വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്ററാണ് തവാങ്ങിന് സമീപം അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ആറ് മണിയോടെ പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തിന് വ്യോമ സേന രൂപം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.