You are Here : Home / News Plus

ജനരക്ഷായാത്രയ്ക്കിടെ പി ജയരനാജനെതിരായ കൊലവിളി മുദ്രാവാക്യം

Text Size  

Story Dated: Saturday, October 07, 2017 08:50 hrs UTC

കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ കൊലവിളി മുദ്രാവാക്യം ഉയർന്നത് വിവാദമാകുന്നു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, യാത്രയിൽ കൊലവിളി മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരൻ അവകാശപ്പെട്ടു. കൂത്തുപറമ്പ് വഴിയുള്ള ജനരക്ഷായാത്രയുടെ പര്യടനത്തിനിടെയാണ് സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ ബിജെപി പ്രവ‍ർത്തകർ കൊലവിളി മുദ്രവാക്യം വിളിച്ചത്. മുദ്രവാക്യംവിളിയുടെ വീഡിയോ ദൃശ്യങ്ങൾ ബിജെപി സംസ്ഥാന നേതാക്കൾ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സംഭവത്തിൽ ബിജെപി നേതാക്കൾക്കെതിരെ സിപിഎം രംഗത്ത് വന്നു. ജനരക്ഷായാത്രയിൽ കൊലവിളി മുദ്രാവാക്യം ഉയർന്നിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്റെ വാദം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.