You are Here : Home / News Plus

കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലിറക്കി

Text Size  

Story Dated: Saturday, October 07, 2017 08:55 hrs UTC

കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വേയ്‌സ് വിമാനം നെടുമ്പാശ്ശേരിയില്‍ ഇറക്കി. യാത്രാസൗകര്യം ഒരുക്കാതിരുന്നതില്‍ പ്രതിഷേധിച്ച് വിമാനത്തില്‍നിന്നിറങ്ങാതെ യാത്രക്കാര്‍ പ്രതിഷേധിച്ചു. മോശം കാലാവസ്ഥയുടെ പേരിലാണ് രാവിലെ കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശ്ശേരിയിലേയ്ക്ക് തിരിച്ചുവിട്ടത്. 120 യാത്രക്കാരാണ് വിമാനത്തിലുള്ളത്. പൈലറ്റിന്റെ ജോലിസമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി കരിപ്പൂരിലേയ്ക്ക് എത്തിക്കാനാവില്ലെന്ന നിലപാടിലാണ് വിമാനക്കമ്പനി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.