You are Here : Home / News Plus

ഭീകരവാദം: താക്കീതുമായി ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ പാകിസ്താനിലേക്ക്

Text Size  

Story Dated: Saturday, October 07, 2017 08:57 hrs UTC

ഭീകരവാദത്തിന്റെ പേരില്‍ പാകിസ്താനെ രൂക്ഷമായി വിമര്‍ശിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ആ രാജ്യത്തേക്ക് അയയ്ക്കാനൊരുങ്ങുന്നു. വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ഈമാസം അവസാനം പാകിസ്താനിലെത്തും. ടില്ലേഴ്‌സണിന് പിന്നാലെ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും പാകിസ്താന്‍ സന്ദര്‍ശിക്കും. ഭീകര സംഘടനകള്‍ക്ക് പിന്തുണ നല്‍കുന്ന വിഷയത്തില്‍ കര്‍ശന മുന്നറിയിപ്പുമായാണ് ഇരുവരും പാകിസ്താനിലെത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.