You are Here : Home / News Plus

സുപ്രീംകോടതി ഭീകരനെന്നു പറഞ്ഞ അമിത്ഷാ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നു -കാനം

Text Size  

Story Dated: Saturday, October 07, 2017 08:59 hrs UTC

ഭീകരനെന്ന് വിധിച്ച് ഏഴുകൊല്ലം സ്വന്തം സംസ്ഥാനത്തു പ്രവേശിക്കാന്‍ സുപ്രീംകോടതി വിലക്കിയ അമിത് ഷായാണ് കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ യാത്ര നടത്തുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തിന്റെ സാമൂഹ്യജീവിതത്തിന്റെയോ നവോത്ഥാനത്തിന്റെയോ നേട്ടങ്ങള്‍ മനസിലാകാത്തവരാണ് പ്രചാരണത്തിന് ഇറങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ചുള്ള ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകളോട് പ്രതികരിക്കുകയായിരുന്നു കാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.