You are Here : Home / News Plus

അഖിലാ കേസ്: സര്‍ക്കാര്‍ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമെന്ന് കുമ്മനം

Text Size  

Story Dated: Saturday, October 07, 2017 09:01 hrs UTC

അഖിലാ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തീവ്രവാദികളോടുള്ള മൃദു സമീപനം മൂലമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാന സര്‍ക്കാര്‍ ഭീകരവാദികളോട് സന്ധി ചെയ്യുകയാണ്. അന്വേഷണം വേണ്ടെന്ന നിലപാട് സ്വീകരിച്ചത് എന്തടിസ്ഥാനത്തിലാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഖിലയെ മതം മാറ്റിയ ഷഫീന്‍ ജഹാന്റെ ഭീകര ബന്ധത്തിന് നിരവധി തെളിവുകള്‍ ഹൈക്കോടതിയില്‍ എത്തിയതാണ്. അത് സര്‍ക്കാര്‍ അവഗണിക്കുകയാണ്. ജിഹാദി ഭീകര്‍ക്ക് തേനും പാലും നല്‍കി അവരെ താരാട്ടി വളര്‍ത്തിയത് ഇടത് വലത് മുന്നണികളാണ്. ജിഹാദി ഭീകരര്‍ സൃഷ്ടിക്കുന്ന ഭീഷണി ഇവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭീകരവാദത്തോട് സന്ധിചെയ്യുന്ന ഇരു മുന്നണികളും നാടിന് ആപത്താണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.