You are Here : Home / News Plus

ആദ്യ പട്ടികജാതി പൂജാരി നാളെ ചുമതലയേല്‍ക്കും

Text Size  

Story Dated: Sunday, October 08, 2017 11:00 hrs UTC

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പൂജാരിയായി നിയമനം ലഭിച്ച ആദ്യ പട്ടികജാതി വിഭാഗക്കാരനായ പി.ആര്‍. യദുകൃഷ്‌ണന്‍ നാളെ ചുമതലയേല്‍ക്കും. പത്തനംതിട്ട, തിരുവല്ല മണപ്പുറം മഹാദേവ ക്ഷേത്രത്തിലാണ്‌ യദുകൃഷ്‌ണന്‍ പൂജാരിയായി ചുമതലയേല്‍ക്കുന്നത്‌. തിരുവല്ല അസി.ദേവസ്വം കമ്മീഷണര്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ട്‌ എ.സി.ശ്രീകുമാരിയില്‍ നിന്നും യദുകൃഷ്‌ണന്‍ ഇന്നലെ ഉത്തരവ്‌ ഏറ്റുവാങ്ങി. ഉത്തരവ്‌ കൈപ്പറ്റിയത്തിന്‌ ശേഷം യദുകൃഷ്‌ണന്‍ എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണ്ട്‌ അനുഗ്രഹം വാങ്ങി. മൂത്തകുന്നം മടപ്‌ളാതുരുത്ത്‌ ശ്രീഗുരുദേവ വൈദികതന്ത്ര വിദ്യാപീഠത്തില്‍ ഗുരു അനിരുദ്ധന്‍ തന്ത്രിയില്‍ നിന്നും അനുഗ്രഹം വാങ്ങിയ ശേഷമാണ്‌ യദുകൃഷ്‌ണന്‍ തിരുവല്ലയ്‌ക്ക്‌ യാത്രതിരിച്ചത്‌. ഹിന്ദുഐക്യവേദി എറണാകുളം ജില്ലാ സെക്രട്ടറി എം.സി.സാബുശാന്തി, പറവൂര്‍ താലൂക്ക്‌ പ്രസിഡന്റ്‌ പ്രകാശന്‍ തുണ്ടത്തുംകടവ്‌, മേഖല പ്രസിഡന്റ്‌ വി.വസന്ത്‌കുമാര്‍ എന്നിവരോടൊപ്പമായിരുന്നു യദു ഉത്തരവ്‌ കൈപ്പറ്റാന്‍ എത്തിയത്‌. ബോര്‍ഡിന്റെ തിരുവല്ല ഗ്രൂപ്പില്‍ നിരണത്ത്‌ ശാല സബ്‌ഗ്രൂപ്പില്‍പ്പെട്ട രണ്ട്‌ നേരം പൂജയുള്ള ക്ഷേത്രമാണ്‌ മണപ്പുറം മഹാദേവ ക്ഷേത്രം. ചാലക്കുടി കൊരട്ടി നാലുകെട്ടില്‍ പുലിക്കുന്നത്ത്‌ രവിയുടെയും അമ്മ ലീലയുടെയും മകനാണ്‌ യദുകൃഷ്‌ണ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.