You are Here : Home / News Plus

ബിജെപി നടപ്പാക്കാന്‍ ശ്രമിക്കുന്നത് രണ്ടാം വിമോചനസമരം: കോടിയേരി

Text Size  

Story Dated: Monday, October 09, 2017 07:45 hrs UTC

രണ്ടാം വിമോചനസമരമാണ് ബിജെപി ഇപ്പോള്‍ കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ് നരഹത്യയ്ക്കും വര്‍ഗീയതയ്ക്കും എതിരെ സിപിഎം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കൂട്ടായ്മ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെ പിടിച്ചുവിടാമെന്നാണ് ആര്‍എസ്എസ് കണക്കുകൂട്ടുന്നത്. അതിനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് അവര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അതിനുള്ള അമിത് ഷായുടെ യാത്ര വിലപ്പോയില്ല. കേരളീയര്‍ അമിത് ഷായെ നിരാകരിച്ചെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.