You are Here : Home / News Plus

സമ്പദ് വ്യവസ്ഥയില്‍ വളര്‍ച്ചയുടെ സൂചനകള്‍ കണ്ടുതുടങ്ങി- ഉര്‍ജിത് പട്ടേല്‍

Text Size  

Story Dated: Monday, October 09, 2017 08:24 hrs UTC

ഈ സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തെ രണ്ടു പാദങ്ങളില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുണ്ടാകുമെന്നതിന്റെ സൂചനകള്‍ കണ്ടുതുടങ്ങിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍. സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനം കവിയുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 'ലൈവ് മിന്റി'ന് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍ജിത് പട്ടേല്‍ ഇക്കാര്യം വ്യക്തമാക്കിയത്. സാമ്പത്തിക രംഗത്ത് ഉയര്‍ച്ച ദൃശ്യമായിത്തുടങ്ങിയിട്ടുണ്ട്. വാണിജ്യമേഖലയില്‍ ഓഗസ്റ്റിനെ അപേക്ഷിച്ച് മൂന്ന് ശതമാനത്തിന്റെ വര്‍ധനയുണ്ടായിട്ടുണ്ട്. വ്യാവസായികോല്‍പാദനത്തില്‍ 4.9 ശതമാനവും വര്‍ധനയുണ്ടായി. വാഹനവിപണിയില്‍ അടക്കം പുതിയ മുന്നേറ്റം കാണാനാവുമെന്നും ഉര്‍ജിത് പട്ടേല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.