You are Here : Home / News Plus

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

Text Size  

Story Dated: Tuesday, October 10, 2017 08:20 hrs UTC

മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തില്‍ ഹൈക്കോടതി ഇടപെടുന്നു. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റത്തില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. മാര്‍തണ്ഡം കായല്‍ മണ്ണിട്ട് നികത്താന്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടോയെന്നും അറിയിക്കണം. ഇക്കാര്യം വ്യാഴാഴ്ച അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കൈയ്യേറ്റം നടന്നിട്ടുണ്ടോ എന്നും മണ്ണിട്ട് നികത്തിയിട്ടുണ്ടോ എന്നും വിശദമായ മറുപടി നല്‍കണമെന്നും ഹര്‍ജി പരിഗണിച്ച് ജസ്റ്റിസ് പി.ബി സുരേഷ്കുമാര്‍ പറഞ്ഞു. സര്‍ക്കാരിന്‍റെ പക്കല്‍ എന്തൊക്കെ രേഖകള്‍ ഉണ്ടെന്നും പത്ത് ദിവസത്തിനകം അറിയിക്കണമെന്നും കോടതി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.