You are Here : Home / News Plus

കണ്ണൂര്‍ ബിജെപി ഓഫീസ് പരിസരത്ത് നിന്ന് ആയുധങ്ങള്‍ പിടികൂടി

Text Size  

Story Dated: Tuesday, October 10, 2017 08:23 hrs UTC

കണ്ണൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് വാളുകളടക്കമുള്ള ആയുധങ്ങള്‍ കണ്ടെത്തി. രണ്ട് വടിവാളും ഒരു കത്തിയും ഇരുമ്പ് പൈപ്പികളുമാണ് കണ്ടെടുത്തത്. അതേസമയം, തങ്ങള്‍ക്കെതിരായ നാടകമാണ് ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു. ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തെ ഇടവഴിയില്‍ നിന്നാണ് ഇരുമ്പ് പൈപ്പുകളും വടിവാളുകളും അടക്കം മാരാകായുധങ്ങള്‍ കണ്ടെത്തിയത്. പ്രദേശത്ത് ശുചീകരണ ജോലികള്‍ ചെയ്യുകയായിരുന്ന കോര്‍പറേഷന്‍ ജീവനക്കാരാണ് ആദ്യം ഇരുമ്പ് വടികള്‍ കാണുന്നത്. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധയിലാണ് മറ്റ് ആയുധങ്ങള്‍ കൂടി കണ്ടെത്തുന്നത്. ഇവ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.