You are Here : Home / News Plus

ഇവാന രാജ്യത്തെ പ്രഥമ വനിതയല്ല, ട്രംപിന്‍റ ആദ്യ ഭാര്യ:മെലാനിയ

Text Size  

Story Dated: Tuesday, October 10, 2017 08:35 hrs UTC

അമേരിക്കയിലെ പ്രഥമ വനിത താനാണെന്ന ട്രംപിന്‍റെ മുന്‍ഭാര്യ ഇവാനയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മെലാനിയ ട്രംപ്. കഴിഞ്ഞ ആഴ്ച്ചയാണ് ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രഥമ വനിത താനാണെന്ന് ഇവാന പറഞ്ഞത്. ട്രംപിന്‍റെ ആദ്യ ഭാര്യ താനാണ് അതുകൊണ്ട് തന്നെ പ്രഥമ വനിതയും താനാണെന്നാണ് ഇവര്‍ പറഞ്ഞത്. ഇവാന ട്രംപിന്‍റെ ആദ്യ ഭാര്യയാണെന്നും എന്നാല്‍ താന്‍ പ്രഥമ വനിതയാണെന്നും വ്യക്തമാക്കിയാണ് മെലാനിയ തിരിച്ചടിച്ചത്. ഇവാനയുടെ പ്രസ്താവനകളില്‍ പ്രത്യേകിച്ച് വസ്തുതകള്‍ ഒന്നുമില്ലെന്നും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റാനുള്ള ബഹളം വെയ്ക്കല്‍ മാത്രമാണിത് എന്നുമാണ് മെലാനിയ പറയുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.