You are Here : Home / News Plus

അമേരിക്കയ്ക്ക് ശക്തമായ താക്കീതുമായി ഇറാന്‍

Text Size  

Story Dated: Tuesday, October 10, 2017 08:36 hrs UTC

ഇറാന്‍ സൈന്യത്തെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള യുഎസ് ശ്രമത്തിനെതിരെ ശക്തമായി പ്രതികരിച്ച് ഇറാന്‍. ഇത്തരത്തില്‍ ഉപരോധമോ നടപടിയോ എടുത്താന്‍ അമേരിക്കയ്ക്ക് ഗൗരവകരമായ മറുപടി പ്രതീക്ഷിക്കാമെന്ന് ഇറാൻ പ്രതികരിച്ചു. പുതിയ ഉപരോധങ്ങളുമായി യുഎസ് വരികയാണെങ്കിൽ ഇറാന്റെ 2000 കിലോമീറ്റര്‍ ചുറ്റളവിലുള്ള, മധേഷ്യയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അവിടെ നിന്ന് മാറ്റേണ്ടിവരും. ഇറാനിയൻ മിസൈലുകളുടെ പ്രഹരപരിധി ഇത്രയുമുണ്ടെന്ന് ഇറാൻ സൈനിക മേധാവി ജനറൽ മുഹമ്മദ് അലി ജാഫരി മുന്നറിയിപ്പ് നൽകി. ബഹ്റിൻ, ഇറാഖ്, ഒമാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലായി യുഎസിന് സേനാതാവളങ്ങളുണ്ട്. അമേരിക്കയുമായി ചർച്ച നടത്താമെന്ന ആശയത്തെയും സേനാമേധാവി തള്ളിക്കളഞ്ഞു. ഐഎസ് ഭീകരർക്കു നേരെ പോരാടിയ ധീരചരിത്രമുണ്ട് ഇറാന്. സൈന്യത്തെ ഭീകരരായി യുഎസ് കണക്കാക്കിയാൽ അവരെയും ഭീകരരായി കണ്ട് പോരാട്ടം തുടങ്ങുമെന്നും ജനറൽ മുഹമ്മദ് അലി ജാഫരി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.