You are Here : Home / News Plus

ബോട്ട് തകര്‍ന്ന് കാണാതായവരില്‍ രണ്ടുപേരുടെ മൃതദേഹം ലഭിച്ചു

Text Size  

Story Dated: Friday, October 13, 2017 08:19 hrs UTC

ബേപ്പൂര്‍ തീരത്ത് മീന്‍പിടുത്ത ബോട്ട് തകര്‍ന്ന് കാണാതായ രണ്ടുപേരുടെ മൃതദേഹങ്ങള്‍ കിട്ടി. ബോട്ടിനുള്ളിലെ എന്‍ജിനില്‍ കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഇതുവരെ മൃതദേഹങ്ങള്‍ പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. എന്‍ജിനില്‍ കുരുങ്ങി കിടക്കുന്നതിനാലാണ് പുറത്തെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നത്. ഈയൊരു സാഹചര്യത്തില്‍ മത്സ്യ തൊഴിലാളികളുടെ സഹായത്തോടെ മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് കോസ്റ്റ് ഗാര്‍ഡ്സ്. കൊച്ചിയില്‍ നിന്ന് ഒരു കപ്പല്‍ ബേപ്പൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആറ് പേരുണ്ടായിരുന്ന ബോട്ടില്‍ നിന്ന് രണ്ട് പേര്‍ രക്ഷപെട്ടിരുന്നു. കാണാതായ നാലുപേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. മറ്റു രണ്ടുപേരുടെ മൃതദേഹങ്ങള്‍ക്കായി കോസ്റ്റ് ഗാര്‍ഡ്സിന്‍റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.