You are Here : Home / News Plus

ഐഎസ് കൊടുംഭീകര 'വെളുത്ത വിധവ' കൊല്ലപ്പെട്ടു

Text Size  

Story Dated: Friday, October 13, 2017 08:28 hrs UTC

ഐഎസ് തീവ്രവാദികള്‍ക്കിടയിലെ പേടിസ്വപ്നം വെളുത്ത വിധവ എന്ന് അറിയപ്പെടുന്ന സാലി ജോണ്‍സ് കൊല്ലപ്പെട്ടു. റക്കയിലേക്ക് പാലായനം ചെയ്യുമ്പോള്‍ മായാഡിനില്‍ വെച്ച് അമേരിക്കന്‍ ആളില്ല വിമാനത്തിന്‍റെ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം തന്നെ ഇവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നതിനാല്‍ വാര്‍ത്തയ്ക്ക് സ്ഥിരീകരണം നല്‍കാന്‍ അമേരിക്ക മടിക്കുകയാണ്. കഴിഞ്ഞ ജൂണിലാണ് ഈ ആക്രമണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. 2013 ല്‍ ബ്രിട്ടനില്‍ നിന്നും സിറിയയിലേക്ക് കുടിയേറിയ സാലി ഐഎസിന്റെ ഹാക്കര്‍ വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ജുനൈദിനെ വിവാഹം ചെയ്തതിന് പിന്നാലെയാണ് സിറിയയിലേക്ക് പോയത്. എന്നാല്‍ 2015 ല്‍ ജുനൈദ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഇവര്‍ വൈറ്റ് വിഡോ എന്നറിയപ്പെടാന്‍ തുടങ്ങിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.