You are Here : Home / News Plus

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി

Text Size  

Story Dated: Friday, October 13, 2017 08:34 hrs UTC

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം അനുവദിക്കാന്‍ സാധിക്കില്ലെന്ന് കേരള ഹൈക്കോടതി. സമരവും സത്യഗ്രഹവും വിദ്യാഭ്യാസ സ്ഥപനങ്ങളില്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള സമരങ്ങള്‍ നിയമവിരുദ്ധം തന്നെയാണെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റീസ് എന്‍പി സിംഗിന്‍റെ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല വിധിയില്‍ പറയുന്നു. എസ്എഫ്ഐ സമരവുമായി ബന്ധപ്പെട്ട് പൊന്നാനി എംഇഎസ് കോളേജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടക്കാലവിധി. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ ടെന്‍റ് കെട്ടിയും, പട്ടിണികിടന്നുമുള്ള സമരം നടന്നാല്‍ അതില്‍ ആവശ്യമെങ്കില്‍ പോലീസിന് ഇടപെടാം എന്നും കോടതി പറയുന്നു. ടെന്‍റ് കെട്ടിയും മറ്റും നടത്തുന്ന സമരങ്ങളെ അംഗീകരിക്കാന്‍ സാധിക്കില്ല. വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് കോളേജില്‍ വരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് നിയമപരമായി നേരിടാം. അല്ലാതെ രാഷ്ട്രീയപ്രവര്‍ത്തനത്തിന് കോളേജില്‍ വരേണ്ട ആവശ്യമില്ല. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം. ജനാധിപത്യ സമൂഹത്തില്‍ ഇത്തരം സമരങ്ങള്‍ക്ക് യാതോരു പങ്കുമില്ല, പ്രത്യേകിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എന്ന് കോടതി വിധിയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.