You are Here : Home / News Plus

ബി ജെ പിയുടെ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം

Text Size  

Story Dated: Saturday, October 14, 2017 08:48 hrs UTC

ബി ജെ പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്രയ്ക്ക് ഐകദാർഡ്യം പ്രഖ്യാപിച്ച് ബി ജെ പി ദില്ലി ഘടകം നടത്തിയ എ കെ ജി ഭവൻ മാർച്ചിൽ സംഘർഷം. സി പി എം കേന്ദ്ര കമ്മിറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രതിഷേധം. ബാരിക്കേഡുകൾ തള്ളി മാറ്റിയ ബി ജെ പി പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബാരിക്കേഡിന് മുകളിൽ കയറി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. എ കെ ജി ഭവന് 300 മീറ്റർ അകലെ പൊലീസും സി ആർ പി എഫും മാർച്ച് തടഞ്ഞു. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നിൽ കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് മാർച്ച് ഉദ്ഘാടനം ചെയ്തെങ്കിലും എ കെ ജി ഭവനിലേക്കുള്ള മാർച്ചിൽ പങ്കെടുത്തില്ല. കുമ്മനത്തിന്റെ ജനരക്ഷാ യാത്ര അവസാനിക്കുന്ന ചൊവ്വാഴ്ച്ച വരെ ബിജെപിയുടെ എ കെ ജി ഭവൻ മാർച്ച് തുടരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.