You are Here : Home / News Plus

കാശ്മീരില്‍ രണ്ട് ലഷ്‍കറെ ത്വയ്ബ ഭീകരരെ വധിച്ചു

Text Size  

Story Dated: Saturday, October 14, 2017 09:26 hrs UTC

കാശ്മീരിലെ പുല്‍വാമയില്‍ രണ്ട് ലഷ്‍കറെ ത്വയ്ബ തീവ്രവാദികളെ സൈന്യം വധിച്ചു. പുല്‍വാമ ജില്ലയിലെ ലിറ്റര്‍ ഗ്രാമത്തില്‍ ശനിയാഴ്ച്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് പൊലിസ് അറിയിച്ചു. വസീം ഷാ, ഹാഫിസ് നിസാര്‍ എന്നിവരാണ് കൊല്ലപ്പെട്ട തീവ്രവാദികളെന്ന് തിരിച്ചറിഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ നിന്ന് എകെ-47, എകെ-56 തോക്കുകളും ആറ് എകെ മാഗസിനുകളും കണ്ടെടുത്തു. സിആര്‍പിഎഫും രാഷ്ട്രീയ റൈഫിള്‍സും ജമ്മു കാശ്മീര്‍ പൊലിസുമായി ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഗ്രാമത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികള്‍ സൈന്യത്തിനു നേരെ ആദ്യം വെടിയുതിര്‍ക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.