You are Here : Home / News Plus

ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ്

Text Size  

Story Dated: Saturday, October 14, 2017 09:27 hrs UTC

ഇറാനുമായുള്ള ആണവകരാറിൽ നിന്ന് അമേരിക്ക പിന്മാറുമെന്ന പ്രസിഡന്‍റ് ഡൊണൾഡ്‌ ട്രംപിന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇറാന്‍ പ്രസിഡന്‍റ് ഹസ്സന്‍ റൂഹാനി. അമേരിക്കൻ പ്രസിഡന്‍റ് വിചാരിച്ചാൽ മാത്രം തകർക്കാൻ സാധിക്കുന്നതല്ല ഇറാന്‍റെ ആണവ പദ്ധതിയെന്നും ട്രംപിന്‍റെ പ്രസംഗം ഇറാനെ അപമാനിക്കുന്നതാണെന്നും ഹസ്സന്‍ റൂഹാനി പറഞ്ഞു. ആണവ കരാർ സംബന്ധിച്ച് ഇറാന് ഒരു ആശങ്കയും ഇല്ലെന്നും റൂഹാനി വ്യക്തമാക്കി. ഇറാനുമായുള്ളത് ഏറ്റവും മോശം കരാര്‍ ആണെന്നും, തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് ഇറാനെന്നും ട്രംപ് പറഞ്ഞിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.