You are Here : Home / News Plus

തമിഴ്‍നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല;മകളെ കെട്ടിത്തൂക്കി

Text Size  

Story Dated: Saturday, October 14, 2017 09:31 hrs UTC

അന്യജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ കൊലപ്പെടുത്തി. തമിഴ്നാട്ടിലെ മധുരയിലാണ് സംഭവം. 16 കാരിയായ അന്നാലക്ഷ്മിയെയാണ് മാതാപിതാക്കളായ ഗണവേലവും സീതാലക്ഷ്മിയും കെട്ടിതൂക്കിയത്. ഒക്ടോബര്‍ ഏഴിന് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. 10-ാം ക്ലാസ് പരീക്ഷ ജയിക്കാത്തതിനെ തുടര്‍ന്ന് നിരാശയിലായിരുന്നു മകളെന്നും അത് ആത്മഹത്യയിലേക്ക് നയിച്ചതാകാം കാരണം എന്നുമാണ് മാതാപിതാക്കള്‍ പൊലീസിന് നല്‍കിയ മൊഴി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ പോസ്റ്റ്മാര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകമാണെന്ന് വ്യക്തമായത്. മകള്‍ക്ക് പല യുവാക്കളുമായി ബന്ധമുണ്ടായതാണ് കൊലപാതകത്തിന് കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.