You are Here : Home / News Plus

യെച്ചൂരിയെ പിന്തുണച്ച് വി എസ്; മതേതരബദല്‍ വേണമെന്ന് ആവശ്യം

Text Size  

Story Dated: Sunday, October 15, 2017 09:58 hrs UTC

കോണ്‍ഗ്രസ് ബന്ധം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്‍. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്.  പാർട്ടി കാലാനുസൃതമായ നിലപാടെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. ഇന്ത്യ നേരിടുന്നത് വർഗ്ഗീയ ഫാസിസ്റ്റുകളുടെ ഭീഷണിയാണ്.  ഇതു നേരിടുന്നതിന് പ്രഥമപരിഗണന നല്കണമെന്ന് വിഎസ് പറഞ്ഞു.  പാർട്ടിയുടെ തുടക്കം മുതലുള്ള വ്യക്തിയെന്ന നിലയ്ക്കാണ് നിർദ്ദേശമെന്ന് വിഎസ് വ്യക്തമാക്കി. ഭരണമുള്ളിടത്ത് വ്യതിയാനങ്ങൾ തടയണമെന്നും വിഎസ് ആവശ്യപ്പെട്ടു.  ജനവിശ്വാസം വീണ്ടെടുത്ത് വ്യത്യസ്തമായ പാർട്ടിയെന്ന് തെളിയിക്കണമെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.