You are Here : Home / News Plus

യുഡിഎഫ് ഹർത്താലുമായി സഹകരിക്കില്ലെന്ന് വ്യാപാരികൾ

Text Size  

Story Dated: Sunday, October 15, 2017 09:59 hrs UTC

യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന നാളെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി. കട തുറന്ന് പ്രവർത്തിക്കാൻ പൊലീസ് സംരക്ഷണം തേടിയതായും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി നസറുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹർത്താലുകളുമായി സഹകരിക്കേണ്ടതില്ലെന്ന തീരുമാനം ശക്തമായി നടപ്പാക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരിക്കുന്നത്. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാതലത്തിൽ ഹോട്ടലുകളടക്കം മുഴുവൻ കടകളും തുറക്കാൻ കീഴ്ഘടകങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്ന് ടി നസറുദ്ദീൻ പറഞ്ഞു. പൊലീസ് സംരക്ഷണം തരാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചെറുതും വലുതുമായി 80 ഹർത്താലുകൾ ആണ് ഈ വർഷം ഇതുവരെ ഉണ്ടായത്. ഇത് വ്യാപാര മേഖലയിൽ വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നത് തടയാൻ കഴിയാത്തത് സർക്കാർ ഇടപെടാത്തതിനാലാണെന്നും നസറുദ്ദീൻ കുറ്റപെടുത്തി. അതേസമയം ജിഎസ്‌ടി അടക്കമുള്ള പ്രശ്നങ്ങളുയർത്തി നവംബർ ഒന്നിന് വ്യാപാരികൾ നിശ്ചയിച്ച സമരത്തിന് മാറ്റമുണ്ടാകില്ലെന്നും ടി നസറുദ്ദീൻ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.