You are Here : Home / News Plus

കേരളത്തില്‍ നാളെ രാവിലെ വരെ കനത്ത മഴ

Text Size  

Story Dated: Sunday, October 15, 2017 10:00 hrs UTC

സംസ്ഥാനത്ത് നാളെ രാവിലെ വരെ പകരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം. ഫിലിപ്പൻസ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴക്ക് കാരണമെന്നാണ് വിലയിരുത്തൽ. തെക്കൻ കേരളത്തിൽ പലയിടങ്ങളിലും  തീരദേശ മേഖലയിലും കഴിഞ്ഞ 12 മണിക്കൂറിനിടെ ശക്തമായ മഴപെയ്തു. വെള്ളക്കെട്ടും നാശനഷ്ടങ്ങളുമുണ്ടായിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി നൽകിയ ജില്ലാതല ജാഗ്രതാ നിര്‍ദ്ദേശം നിലവിലുണ്ട്. വടക്ക് കിഴക്കൻ കാലവര്‍ഷത്തിന് മുന്നോടിയായാണ് മഴയെന്നും കിഴക്കൻ മഴ സംസ്ഥാനത്തെത്താൻ ഏതാനും ദിവസം കൂടിയെടുക്കുമെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിക്കുന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.