You are Here : Home / News Plus

ടി.പി കേസ് ഒത്തുതീര്‍പ്പ് ആരോപണം: മലക്കം മറിഞ്ഞ് വി.ടി ബല്‍റാം

Text Size  

Story Dated: Sunday, October 15, 2017 10:01 hrs UTC

ടി.പി കേസില്‍ മലക്കം മറിഞ്ഞ് വി.ടി ബല്‍റാം എം.എല്‍.എ. ടി.പി കേസില്‍ കോണ്‍ഗ്രസും സി.പി.എമ്മും ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന മുന്‍ നിലപാട് ബല്‍റാം മാറ്റി. താന്‍ പറഞ്ഞത് സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഒത്തുതീര്‍പ്പിനെക്കുറിച്ചാണ് താന്‍ പറഞ്ഞത്. മുഖ്യപ്രതിപക്ഷമായി ബി.ജെ.പിയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. 

സോളാര്‍ വിവാദത്തില്‍ കേസെടുത്തത് അമിത് ഷായുടെ മകനെതിരായ ആരോപണത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ്. കെ.കെ രമയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്നും ബല്‍റാം പറഞ്ഞു. ടി.പി കേസില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കിയതിന്റെ പ്രതിഫലമാണ് സോളാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരായി കേസെടുത്തത് എന്നായിരുന്നു ബല്‍റാമിന്‍റെ ആരോപണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.