You are Here : Home / News Plus

ട്രംപ് യുദ്ധത്തെ ക്ഷണിച്ചു വരുത്തും

Text Size  

Story Dated: Sunday, October 15, 2017 11:45 hrs UTC

അങ്കാറ∙വർഷങ്ങളായി യുഎസ് വളർത്തിക്കൊണ്ടു വന്ന വിശ്വാസ്യതയെയാണ് ട്രംപ് അട്ടിമറിച്ചിരിക്കുന്നതന്ന് ഡെമോക്രാറ്റിക് നേതാവ് ഹിലറി ക്ലിന്റൻ പറഞ്ഞു.കരാർ പ്രകാരമാണ് ഇറാൻ മുന്നോട്ടു പോകുന്നതെന്ന് വ്യക്തമായിരിക്കെ യുഎസിന്റെ ഇത്തരം നടപടികൾ വിഡ്ഢിത്തമായിട്ടായിരിക്കും കണക്കാക്കുക. ലോകത്തിനു മുന്നിൽ രാജ്യം ചെറുതാകും. ഇറാന്റെ ചരടുവലിക്കനുസരിച്ച് യുഎസ് നിന്നു കൊടുക്കുന്നതിനു തുല്യമായി ട്രംപിന്റെ തീരുമാനമെന്നും ഹിലറി പറഞ്ഞു. ബറാക് ഒബാമ പ്രസിഡന്റായിരിക്കെ ഒപ്പിട്ട കരാറിനു വേണ്ടി സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലറിയും മുൻകയ്യെടുത്തിരുന്നു. യുദ്ധത്തെ ക്ഷണിച്ചു വരുത്തും വിധമുള്ള വാക്കുകളിലൂടെയാണ് ഉത്തരകൊറിയയെ ട്രംപ് നേരിടുന്നതെന്നും ഹിലറി പറഞ്ഞു. ഇത് അമേരിക്കയുടെ സഖ്യകക്ഷികളെയും വ്യാകുലപ്പെടുത്തുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ കൊറിയയിൽ നയതന്ത്രതലത്തിലെ പരിഹാരത്തിനാണ് യുഎസ് ശ്രമിക്കേണ്ടതെന്നും ഹിലറി പറഞ്ഞു. എന്നാൽ ഹിലറിയുടെ ആരോപണങ്ങൾക്ക് ട്രംപ് മറുപടി നൽകിയിട്ടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.