You are Here : Home / News Plus

റിയല്‍ എസ്റ്റേറ്റ് കൊല; സി.പി. ഉദയഭാനുവിനെ പ്രതിചേര്‍ത്തു

Text Size  

Story Dated: Monday, October 16, 2017 08:25 hrs UTC

റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് വധക്കേസില്‍ ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ സി പി ഉദയഭാനുവിനെ പൊലീസ് പ്രതി ചേര്‍ത്തു. ഏഴാം പ്രതിയാക്കിയുളള റിപ്പോര്‍ട്ട് അന്വേഷണസംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഉദയഭാനുവിനെ ചോദ്യം ചെയ്യാമെന്നും എന്നാല്‍ 23വരെ അറസ്റ്റ് പാടില്ലെന്നും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചു. അഡ്വ സിപി ഉദയഭാനു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണ വിവരങ്ങളും മൊഴികളും മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കാന്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു. ലഭിച്ച മൊഴികളുടയെുമ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഉദയഭാനുവിനെ ഏഴാം പ്രതിയാക്കിയതായി പൊലീസ് തന്നെ കോടതിയെ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.