You are Here : Home / News Plus

ബംഗളൂരുവില്‍ കെട്ടിടം തകര്‍ന്നു വീണ് ആറ് മരണം

Text Size  

Story Dated: Monday, October 16, 2017 09:46 hrs UTC

രണ്ട്‌നില കെട്ടിടം തകര്‍ന്ന് ആറു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് കെട്ടിടം തകര്‍ന്നുവീണത്. ബംഗളൂരുവിലെ എജിപുരയില്‍ ഇന്ന് പുലര്‍ച്ചെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മുകള്‍നിലയില്‍ താമസിച്ചിരുന്ന കലാവതി(68) രവിചന്ദ്രന്‍(30) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇവരുടെ കുടുംബത്തിലെ രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപെട്ടു. താഴത്തെ നിലയില്‍ താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളും കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണെന്നും അപകടസ്ഥലം സന്ദര്‍ശിച്ച കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗ റെഡ്ഡി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.