You are Here : Home / News Plus

'ദി വയറി'ന് കോടതി വിലക്ക്

Text Size  

Story Dated: Tuesday, October 17, 2017 08:54 hrs UTC

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് ദ വയര്‍ ന്യൂസ് വെബ് പോര്‍ട്ടലിന് വിലക്ക്. അഹമ്മദാബാദ് സിവില്‍ കോടതിയാണ് വലക്കേര്‍പ്പെടുത്തിയത്. ജയ് ഷായുടെ കമ്പനിയുടെ വിറ്റുവരവില്‍ കുറഞ്ഞ കാലയളവില്‍ വന്‍ വളര്‍ച്ചയുണ്ടായെന്നും ഇത് ബി.ജെ.പി അധികാരത്തിലെത്തിയതിന് ശേഷമാണെന്നും ചൂണ്ടിക്കാട്ടി ദ വയര്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. വരുമാനത്തില്‍ 16000 ശതമാനത്തിന്റെ വര്‍ധനവുണ്ടായതായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് നിഷേധിച്ച ജയ് ഷാ കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമത്തിനെതിരെ 100 കോടി ആവശ്യപ്പെട്ട് അപകീര്‍ത്തി കേസ് നല്‍കുകയായിരുന്നു. ഈ കേസില്‍ അന്തിമ വിധി വരുന്നതുവരെയാണ് ജയ് ഷായ്‌ക്കെതിരെ വാര്‍ത്തകള്‍ പ്രസിദ്ധീകിരിക്കുന്നതില്‍ ദ വയറിനെ വിലക്കിയത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.