You are Here : Home / News Plus

വിവാദത്തിനിടയില്‍ യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനത്തിന്

Text Size  

Story Dated: Tuesday, October 17, 2017 08:57 hrs UTC

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് താജ്മഹല്‍ സന്ദര്‍ശനം പ്രഖ്യാപിച്ചു. അടുത്ത ആഴ്ചയാണ് യോഗി താജ്മഹല്‍ സന്ദര്‍ശിക്കുക. സംഗീത് സോമിന്റെ പരാമര്‍ശം ഏറെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തില്‍ മുഖം മിനുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് യോഗിയുടെ തിടുക്കത്തിലുള്ള സന്ദര്‍ശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആഗ്രയിലെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കാനും കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് യോഗിയുടെ സന്ദര്‍ശനമന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.