You are Here : Home / News Plus

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് കരുതിയല്ല ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Tuesday, October 17, 2017 09:01 hrs UTC

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുകൂലമാകുമെന്ന് കരുതിയല്ല റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്ത് കുറ്റം ചുമത്തി, ഏത് സാഹചര്യത്തിലാണ് ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. ആരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപ്പെടുത്തുന്നത്. തുടങ്ങിയവ അറിയാനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല. കുറ്റം ചെയ്തിട്ടില്ലെന്ന ബോധ്യമുള്ളിടത്തോളം കാലം ഒരു തരത്തിലും പേടിപ്പിക്കാനാകില്ല. റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്താന്‍ ശ്രമം തുടരും. കേസില്‍ നിയമയുദ്ധം നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.