You are Here : Home / News Plus

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

Text Size  

Story Dated: Tuesday, October 17, 2017 09:06 hrs UTC

സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം എട്ട് ബി.ജെ.പി.-ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസുകള്‍ സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. എന്തുകൊണ്ടാണ് ഒരു ജില്ലയില്‍ മാത്രം ഇത്രയേറെ കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് ചോദിച്ച കോടതി നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനേട് ആവശ്യപ്പെട്ടു. സത്യസന്ധവും ഊര്‍ജിതവുമായ അന്വേഷണം നടക്കുന്നുണ്ടെന്നും കേസ് സിബിഐക്ക് വിടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. കുടുംബവഴക്കുമായി ബന്ധപ്പെട്ട കൊലകള്‍ വരെ രാഷ്ട്രീയ കൊലപാതകങ്ങളായി ചിത്രീകരിക്കുന്നുവെന്നും എജി കോടതിയില്‍ അറിയിച്ചു. സര്‍ക്കാറിന്റെ മറുപടി ലഭിച്ച ശേഷം കേസില്‍ അന്തിമവിധി ഉണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.