You are Here : Home / News Plus

രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം: ചൈനയും റഷ്യയും നിര്‍ണായകമെന്ന് യു.എസ്

Text Size  

Story Dated: Wednesday, October 18, 2017 09:04 hrs UTC

ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയില്‍ ഇന്ത്യ സ്ഥിരാംഗമാകുന്നത് വീറ്റോ അധികാരം ഉപയോഗിക്കാതിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് യു.എന്നിലെ അമേരിക്കന്‍ പ്രതിനിധി നിക്കി ഹാലി. വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളായ ചൈനയേയും റഷ്യയേയും പരാമര്‍ശിച്ചുകൊണ്ടാണ് നിക്കി ഇന്ത്യയുടെ ദീര്‍ഘനാളായുള്ള ആവശ്യത്തേക്കുറിച്ച് പ്രതികരിച്ചത്. വാഷിങ്ടണില്‍ യു.എസ് ഇന്ത്യ സൗഹൃദ സമിതി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിക്കി. രക്ഷാസമിതിയുടെ നിലവിലുള്ള ഘടന പരിഷ്‌കരിക്കുന്നതിന് എതിരായി നില്‍ക്കുന്നത് ചൈനയും റഷ്യയുമാണ്. വീറ്റോ അധികാരത്തിന് അപ്പുറത്താണ് ഐക്യരാഷ്ട്ര രക്ഷാസമിതി. യു.എസ്. യു.കെ, ഫ്രാന്‍സ്, റഷ്യ, ചൈന എന്നീ സ്ഥിരാംഗങ്ങള്‍ക്കാണ് വീറ്റോ അധികാരമുള്ളത്. എന്നാല്‍ ഈ അംഗളാരും ഈ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.