You are Here : Home / News Plus

ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത

Text Size  

Story Dated: Wednesday, October 18, 2017 11:55 hrs UTC

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഒന്നാം പ്രതിയാക്കാന്‍ സാധ്യത. ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ ആലുവ പൊലീസ് ക്ലബില്‍ നടക്കുന്ന യോഗത്തില്‍ എടുക്കും. ഡിജിപിയും സ്പെഷ്യല്‍ പ്രോസിക്യൂട്ടറും യോഗത്തില്‍ പങ്കെടുക്കും. പൊലീസ് അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കും. സുനില്‍ കുമാറിന് നടിയോട് പൂര്‍വ്വ വൈരാഗ്യമില്ലന്ന കണ്ടെത്തലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കാനുള്ള കാരണമെന്നാണ് സൂചന. കൂട്ടമാനഭംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവു നശിപ്പിക്കൽ, പ്രതിയെ സംരക്ഷിക്കൽ, തൊണ്ടി മുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ദിലീപിനെതിരെ ചുമത്തും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.