You are Here : Home / News Plus

രാജ്യതാല്‍പര്യത്തിന് ചേരാത്തത് കൊണ്ടാണ് കടകംപള്ളിയുടെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്രം

Text Size  

Story Dated: Friday, October 20, 2017 08:43 hrs UTC

രാജ്യതാല്‍പര്യത്തിന് ചേരാത്തത് കൊണ്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ചൈനാ യാത്രയ്ക്ക് അനുമതി നിഷേധിച്ചതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. പ്രോട്ടോക്കോള്‍ പ്രശ്‌നം മൂലമാണ് അനുമതി നിഷേധിച്ചതെന്നാണ് നേരത്തെ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി നല്‍കിയിരുന്ന വിശദീകരണം. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു. ഇതിന്റെ കാരണങ്ങള്‍ തേടിയുള്ള വിവരാവകാശ അപേക്ഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.