You are Here : Home / News Plus

ഉത്തര്‍പ്രദേശില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു

Text Size  

Story Dated: Saturday, October 21, 2017 12:22 hrs UTC

ഉത്തര്‍ പ്രദേശിലെ ഗാസിപ്പൂരില്‍ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടിയായ ഗാസിപ്പൂര്‍ സ്വദേശി രാജേഷ് മിശ്രയാണ് മരിച്ചത്. സ്വന്തം കടയില്‍ നില്‍ക്കുകയായിരുന്ന രാജേഷിനെ ബൈക്കിലെത്തിയ രണ്ട് പേര്‍ വെടിവയ്ക്കുകയായിരുന്നു. രാജേഷ് തല്‍ക്ഷണം മരിച്ചു. സഹോദരന് ഗുരുതരമായി പരിക്കേറ്റു. ഏതാനും ദിവസങ്ങള്‍ക്കു മുന്പ് പഞ്ചാബില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രവീന്ദ്ര ഗോസായി വെടിയേറ്റ് മരിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.