You are Here : Home / News Plus

കാബൂളില്‍ ഇരട്ട ചാവേറാക്രമണം: 60 പേർ മരിച്ചു

Text Size  

Story Dated: Saturday, October 21, 2017 12:23 hrs UTC

അഫ്ഗാനിസ്ഥാനിൽ രണ്ടിടത്തായി ഉണ്ടായ ചാവേറാക്രമണത്തിൽ 60 പേർ മരിച്ചു. തലസ്ഥാനമായ കാബൂളിൽ,  ഷിയാ വിഭാഗത്തിന്‍റെ പള്ളിയായ ഇമാം സമനില്‍  നടന്ന ചാവേർ സ്ഫോടനത്തിൽ മുപ്പത്തൊൻപത് പേരാണ് മരിച്ചത്. വെള്ളിയാഴ്ച നിസ്ക്കാരത്തിനെത്തിയവരുടെ നേരെ നിറയൊഴിച്ച ശേഷം ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.  ഗോർ പ്രവശ്യയിൽ ഒരു സുന്നി പള്ളിയിലും ആക്രമണം ഉണ്ടായി. അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്ന വിവരമനുസരിച്ച് 20 പേർ ഇവിടെ മരിച്ചു. സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. മരണസംഖ്യ ഉയരാനാണ് സാധ്യത. ഇടിനിടയില്‍  സോമാലിയൻ തലസ്ഥാനമായ മൊഗഡിഷ്യുവിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 358 ആയി ഉയർന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.