You are Here : Home / News Plus

ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​ന്‍

Text Size  

Story Dated: Saturday, October 21, 2017 12:25 hrs UTC

ഗാ​യി​ക​യും ന​ർ​ത്ത​കി​യു​മാ​യ ഹ​ർ​ഷി​ത ദാ​ഹി​യ​യു​ടെ കൊ​ല​പാ​ത​കം സ​ഹോ​ദ​രി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ ക്വ​ട്ടേ​ഷ​നാ​യി​രു​ന്നെ​ന്ന് പോ​ലീ​സ്. ദാ​ഹി​യ​യു​ടെ സ​ഹോ​ദ​രി ല​ത​യു​ടെ ഭ​ർ‌​ത്താ​വും ഗു​ണ്ട​യു​മാ​യ ദി​നേ​ഷ് ക​ർ​ള കു​റ്റം സ​മ്മ​തി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. 

ഹ​രി​യാ​ന​യി​ലെ ജ​യി​ലി​ൽ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് കൊ​ല​പാ​ത​കം ന​ട​ത്താ​ൻ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​താ​യി ദി​നേ​ഷ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ച​ത്. കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ലു പേ​രു​ടെ വി​വ​ര​ങ്ങ​ൾ ക​ർ​ള വെ​ളി​പ്പെ​ടു​ത്തി​യ​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

2014 ൽ ​ദി​നേ​ഷ് ത​ന്നെ പീ​ഡി​പ്പി​ക്കു​ക​യും അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി ദാ​ഹി​യ ആ​രോ​പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ​ഹോ​ദ​രി ല​ത​യും സ​മാ​ന​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ദാ​ഹി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്നും ല​ത ആ​രോ​പി​ച്ചു. ദി​നേ​ഷ് ക​ർ​ള​യ്ക്കെ​തി​രാ​യി ഡ​ൽ​ഹി​യി​ലും ഹ​രി​യാ​ന​യി​ലു​മാ​യി 12 കേ​സു​ക​ളാ​ണു​ള്ള​ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.