You are Here : Home / News Plus

മോദി നടപ്പാക്കിയത് ‘ഗബ്ബാർ സിങ് ടാക്സ്’

Text Size  

Story Dated: Monday, October 23, 2017 06:11 hrs UTC

അഹമ്മദാബാദ്:ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുന്നുവെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരെ രാഹുൽ‍.ചരക്കു സേവന നികുതി നടപ്പാക്കുകയായിരുന്നു കോൺഗ്രസിന്റെ ലക്ഷ്യം. എന്നാൽ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കൊണ്ടുവന്നത് ‘ഗബ്ബാർ സിങ് ടാക്സാ’ണ്. അ‍ഞ്ചു സ്ലാബുകളും കൊണ്ടുവരരുതെന്ന് ഞങ്ങൾ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു. കൂടാതെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാതെ അവ മുഴുവനായും കൊണ്ടുവരരുതെന്നു ഞങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ കേന്ദ്രസർക്കാർ അവയൊന്നും ചെവിക്കൊണ്ടില്ല – രാഹുൽ പറഞ്ഞു. ഗാന്ധിനഗറിൽ നടന്ന നവസർജൻ ജനദേശ് മഹാസമ്മേളനത്തിലാണ് രാഹുലിന്റെ വിമർശനം. . നമ്മുടെ പ്രസ് ക്യാമറകൾ മുതൽ സെൽ ഫോണുകൾ വരെ ‘മേഡ് ഇൻ ചൈന’ എന്ന ടാഗ് ലൈൻ കാണാം. സെൽഫിക്കായി ഓരോ തവണയും നിങ്ങൾ അമർത്തുമ്പോൾ ചൈനയിൽ ഒരു യുവാവിനു ജോലി കിട്ടുമെന്നു പറഞ്ഞ രാഹുൽ, ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്നും ആഹ്വാനം ചെയ്തു. ഗുജറാത്തിലെ സാധാരണക്കാരുടെ ‘ശബ്ദം’ അടിച്ചമർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.