You are Here : Home / News Plus

ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല

Text Size  

Story Dated: Tuesday, October 24, 2017 09:20 hrs UTC

കൊച്ചി : ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല ആലുവ റൂറൽ എസ്പി എ.വി.ജോർജ് അറിയിച്ചു. ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ താൻ‌ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും എന്നാൽ, സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ ഇതുവരെ നിയോഗിച്ചിട്ടില്ലെന്നുമാണു ദിലീപ് കഴിഞ്ഞദിവസം പറഞ്ഞത്. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസിയെ നിയോഗിച്ചെന്ന സംഭവത്തിൽ നടൻ ദിലീപിന്റെ വിശദീകരണം തൃപ്തികരമാണെന്നു പൊലീസ്. സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയതിന്റെ വിശദാംശങ്ങൾ ആവശ്യപ്പെട്ടു ദിലീപിനു പൊലീസ് നോട്ടിസ് നൽകിയിരുന്നു. ദിലീപിന്റെ വിശദീകരണത്തിൽ തൃപ്തി അറിയിച്ച പൊലീസ്, സുരക്ഷാ ഏജൻസിക്കു ലൈസൻസ് ഉണ്ടെങ്കിൽ ആയുധങ്ങൾ ഉപയോഗിക്കാമെന്നും വ്യക്തമാക്കി. ആയുധങ്ങൾ കൊണ്ടുവരുമ്പോൾ പൊലീസിനെ മുൻകൂട്ടി അറിയിക്കണം..ഏജൻസിയുമായി കൂടിയാലോചനകൾ മാത്രമാണു നടന്നതെന്നും നടൻ വിശദീകരിച്ചു. ആലുവ പൊലീസ് ഞായറാഴ്ചയാണു ദിലീപിനു നോട്ടിസ് നൽകിയത്. സുരക്ഷാ ജീവനക്കാരുടെ പേരും തിരിച്ചറിയൽ രേഖകളും നൽകണം. അവർ ആയുധം ഉപയോഗിക്കുന്നുണ്ടെങ്കിൽ ലൈസൻസ് ഹാജരാക്കണം. സുരക്ഷാ ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം തുടങ്ങിയ കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത
    കൊല്ലം: ട്രിനിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ് പ്രസന്നന്‍. കുട്ടിയെ ആശുപത്രിയില്‍...

  • ഐവി ശശി അന്തരിച്ചു
    ചലച്ചിത്ര സംവിധായകന്‍ ഐവി ശശി അന്തരിച്ചു. 69 വയസ്സായിരുന്നു. ഇന്ന് 11 മണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ചെന്നൈയിലെ...

  • പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ
    ഡാലസ്: ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന പൊലീസിന്റെ നിഗമനം. പൊലീസിനെ നയിച്ചതു കാറിൽനിന്നു കിട്ടിയ സൂചനകൾ.ഈ മാസം ഏഴിനു...

  • നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ഫോമ സ്‌ക്കോളര്‍ഷിപ്പ്
    ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫോമയുടെ വിമന്‍സ് ഫോറം കേരളത്തിലെ നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക്...