You are Here : Home / News Plus

വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്

Text Size  

Story Dated: Tuesday, October 24, 2017 09:34 hrs UTC

ചെന്നൈ: മെര്‍സല്‍ സിനിമാ വിവാദത്തില്‍ ബിജെപി നേതാവിനെ വിമര്‍ശിച്ചതിനു പിന്നാലെ തമിഴ് നടന്‍ വിശാലിന്റെ ഓഫീസില്‍ ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ റെയ്ഡ്. വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം പ്രൊഡക്ഷന്‍ കമ്പനി എന്ന നിര്‍മാണ കന്പനിയിലാണ് തിങ്കളാഴ്ച ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. വിശാല്‍ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് ജിഎസ്ടി ഇന്റലിജന്‍സ് ഏജന്‍സിയുടെ വാദം. വടപളനിയിലെ ഓഫീസില്‍ റെയ്ഡ് നടത്തിയ സംഘത്തില്‍ നാലു മുതിര്‍ന്ന ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. എന്നാല്‍ രേഖകളില്‍ ക്രമക്കേടുണ്ടോ എന്നു വ്യക്തമാക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല. അതേസമയം, വിശാല്‍ ജിഎസ്ടി സംബന്ധിച്ച രേഖകളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചതായി തമിഴ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.