You are Here : Home / News Plus

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ പുതിയ പ്രഖ്യാപനങ്ങള്‍

Text Size  

Story Dated: Wednesday, October 25, 2017 08:16 hrs UTC

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 7 ലക്ഷം കോടി രൂപയുടെ ഹൈവ നിര്‍മ്മാണ പദ്ധതിയും 2.11 ലക്ഷം കോടി രൂപയുടെ ബാങ്ക് ശാക്തീകരണ പദ്ധതിയും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. മുംബയ്-കൊച്ചി പുതിയ ഹൈവ ഉള്‍പ്പടെ 83,000 കിലോമീറ്റര്‍ റോഡ് അടുത്ത അഞ്ചു വര്‍ഷത്തില്‍ നിര്‍മ്മിക്കും. ബാങ്കിംഗ് രംഗത്ത് രണ്ടുമാസത്തില്‍ നിരവധി പരിഷ്‌കരണ നടപടികള്‍ കൊണ്ടുവരാനും തീരുമാനിച്ചു. സാമ്പത്തിക വളര്‍ച്ചയില്‍ ഇപ്പോഴുള്ള പരിഷ്‌ക്കരണം 2019 വരെ തുടരും എന്ന സൂചനയാണ് ദില്ലിയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയത്. 2019ഓടെ സമ്പദ് രംഗം വീണ്ടും 8 ശതമാനത്തിന് മുകളിലെ വളര്‍ച്ചയിലേക്ക് കുതിക്കുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാന സൗകര്യരംഗത്തും ബാങ്കിംഗ് രംഗത്തും സുപ്രധാന പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നത്. 83,677 കിലോമീറ്റര്‍ റോഡ് 6.92 ലക്ഷം കോടി രൂപ നിക്ഷേപിച്ച് അടുത്ത അഞ്ച് വര്‍ഷത്തില്‍ നിര്‍മ്മിക്കും. 5,35,000 കോടിയുടെ തീരദേശ ഭാരത്മാല പദ്ധതി ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ നിന്ന് മുംബായിലേക്ക് 1537 കിലോമീറ്റര്‍ പുതിയ റോഡും പ്രഖ്യാപിച്ചു. യാത്രാസമയം നിലവിലെ 29 മണിക്കൂറില്‍ നിന്ന് 24 മണിക്കൂറായി ചുരുക്കും. 14 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ റോഡ് നിര്‍മ്മാണത്തിലൂടെ ആകുമെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ബാങ്കുകളുടെ കിട്ടാക്കടം ഏഴു ലക്ഷത്തിന് മുകളിലായി ഉയര്‍ന്നുവെന്ന് സമ്മതിച്ച ധനമന്ത്രി സര്‍ക്കാര്‍ പൊതുമേഖല ബാങ്കുകളുടെ പുനരുദ്ധാരണത്തിന് ഇത് ആദ്യമായി 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. ബോണ്ട് പുനക്രമീകരണത്തിലൂടെയും ബജറ്റ് വിഹിതത്തിലൂടെയുമാകും ബാങ്കുകളെ വീണ്ടും ശക്തിപ്പെടുത്താനുള്ള തുക കണ്ടെത്തുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • 2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്
    മുന്‍ ടെലികോം മന്ത്രി എ രാജയും ഡിഎംകെ എംപി കനിമൊഴിയും പ്രധാന പ്രതികളായ 2 ജി സ്പെക്ട്രം കേസില്‍ വിധി അടുത്ത മാസം 7ന്. ഡല്‍ഹിയിലെ...

  • താജ്മഹലിന് സമീപമുള്ള കെട്ടിടം പൊളിച്ച് നീക്കണമെന്ന് കോടതി
    താജ്മഹലിന് സമീപമുള്ള ബഹുനില പാര്‍ക്കിങ് കെട്ടിടം പൊളിച്ച് നീക്കാന്‍ സുപ്രീം കോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി...

  • രാജസ്ഥാനില്‍ ഫാക്ടറിയില്‍ തീപിടിത്തം
    രാജസ്ഥാനിലെ അല്‍വാറില്‍ തീപിടിത്തമുണ്ടായ സാനിട്ടറി നാപ്കിന്‍ നിര്‍മ്മാണ ഫാക്ടറിയില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു....

  • തോമസ് ചാണ്ടിക്കെതിരെ നടപടി വൈകും
    മന്ത്രി തോമസ് ചാണ്ടിയുടെ നിയമലംഘനത്തിൽ നടപടി വൈകും. ആലപ്പുഴ ജില്ലാ കലക്ടറുടെ അന്തിമ റിപ്പോർട്ടിന്മേൽ മുഖ്യമന്ത്രി...