You are Here : Home / News Plus

കോടിയേരി സ‌ഞ്ചരിച്ച വാഹനത്തിന്റെ ഉടമ സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതി

Text Size  

Story Dated: Thursday, October 26, 2017 07:48 hrs UTC

കോടിയേരി ബാലകൃഷ്ണന്റെ ജനജാഗ്രതാ യാത്രയെ ചൊല്ലി വിവാദം കൊഴുക്കുന്നു. കോടിയേരി സഞ്ചരിച്ച ആഡംബര വാഹനത്തിന്റെ ഉടമ കാരാട്ട് ഫൈസൽ, സ്വർണ്ണക്കടത്ത് കേസിലെ ഏഴാം പ്രതിയാണ്. തനിക്കെതിരെ ഡിആർഐ അന്വേഷണം നടക്കുന്നുണ്ടെന്ന് ഫൈസൽ സമ്മതിച്ചു. എന്നാൽ തനിക്കെതിരെ കോഫെപോസ ചുമത്തിയിട്ടില്ലെന്നാണ് ഫൈസലിന്റെ വിശദീകരണം. കോടിയേരിയുടെ യാത്രക്ക് ആദ്യം തീരുമാനിച്ചിരുന്നത് തന്റെ വാഹനമല്ലെന്നും, കൊടുവള്ളിയിലെ ഐഎൻഎൽ മുനിസിപ്പൽ സെക്രട്ടറി നിർദ്ദേശിച്ച പ്രകാരമാണ് വാഹനം നൽകിയതെന്നും ഫൈസൽ കാരാട്ട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.