You are Here : Home / News Plus

ഐ.എസ് ബന്ധം: രണ്ടുപേർ കൂടി കണ്ണൂരില്‍ അറസ്റ്റില്‍

Text Size  

Story Dated: Thursday, October 26, 2017 08:00 hrs UTC

ഐഎസ് ബന്ധമുള്ള രണ്ടു പേര്‍ കൂടി അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ഹംസ, മനാഫ് എന്നിവരാണ് അറസ്റ്റിലായത്. ഐഎസിലേയ്ക്ക് റിക്രൂട്ട് നടത്തിയിരുന്നത് ഇവരാണെന്ന് പോലീസ് വ്യക്തമാക്കി. ഐഎസ് ബന്ധത്തിന്റെ പേരില്‍ ഇന്നലെ മൂന്നു പേരെ അറസ്റ്റിലായിരുന്നു. ഇന്നലെ വൈകിട്ടോടെ അഞ്ചുപേരും പിടിയിലായിരുന്നതായി പോലീസ് വ്യക്തമാക്കി. നേരിട്ട് ഐഎസ് ബന്ധമുള്ള മൂന്നു പേരുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. റിക്രൂട്ട് ചെയ്തവരുടെ അറസ്റ്റ് ഇന്നാണ് രേഖപ്പെടുത്തിയത്. റിക്രൂട്ട്‌മെന്റിന്റെ മുഖ്യ സൂത്രധാരകരാണ് ഇന്നു പിടിയിലായതെന്നും പോലീസ് വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.