You are Here : Home / News Plus

മദ്യപിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് ട്രംപ്

Text Size  

Story Dated: Friday, October 27, 2017 09:31 hrs UTC

താന്‍ മദ്യം ഉപയോഗിക്കാത്തതിന്റെ കാരണം തുറന്നു പറഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയിലെ ഓപ്പിയോയിഡ് ആസക്തിയുടെ പശ്ചാത്തലത്തില്‍ പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപ്. മദ്യത്തിന് അടിമയായി 43 ാം വയസില്‍ മരിച്ച തന്റെ മൂത്ത സഹോദരന്റെ അനുഭവം ട്രംപ് പരിപാടിക്കിടെ പങ്കുവെച്ചു. ' എനിക്കൊരു സഹോദരനുണ്ടായിരുന്നു. ഫ്രെഡ് ട്രംപ് എന്നായിരുന്നു പേര്. കാണാന്‍ സുന്ദരനായ, എന്നേക്കാള്‍ വളരെ നല്ല വ്യക്തിത്വമുള്ള ഒരാള്‍. എന്നാല്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം അദ്ദേഹം മദ്യത്തിന് അടിമപ്പെട്ടിരുന്നു എന്നതാണ്. മദ്യം കഴിച്ച് 43 ാം വയസില്‍ അദ്ദേഹം ജീവിതത്തില്‍ നിന്നും വിടപറഞ്ഞു. മദ്യം ഉപയോഗിക്കരുതെന്ന് പലപ്പോഴും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടിരുന്നു. സഹോദരന്റെ വാക്കുകള്‍ അനുസരിച്ച് അന്നു മുതല്‍ മദ്യവും സിഗരറ്റും ഞാന്‍ വര്‍ജിച്ചു. മദ്യത്തിന്റെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിലൂടെയാണ് ഞാന്‍ പഠിച്ചത്, ട്രംപ് കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.