You are Here : Home / News Plus

മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, October 29, 2017 10:30 hrs UTC

ഹോട്ടലുകള്‍ക്ക്‌ ബിയര്‍ സ്വന്തമായി നിര്‍മിച്ച്‌ വില്‍ക്കാന്‍ അനുമതി നല്‍കാനുള്ള റിപ്പോര്‍ട്ടുമായി എക്‌സൈസ്‌ കമ്മിഷണര്‍ ഋഷിരാജ്‌ സിങ്‌. ബിയറുണ്ടാക്കി വില്‍ക്കാനാകുന്ന മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നതു സംബന്ധിച്ചു പഠിക്കാന്‍ സര്‍ക്കാര്‍ എക്‌സൈസ്‌ കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ ഋഷിരാജ്‌ സിങ്‌ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ബുകളും തുടങ്ങാനുള്ള അനുമതി തേടി പത്ത്‌ ബാറുകള്‍ എക്‌സൈസ്‌ വകുപ്പിനെ സമീപിച്ചതിനെ തുടര്‍ന്നാണ്‌ വിഷയം പഠിക്കാന്‍ ഋഷിരാജ്‌ സിങിനെ ഏല്‍പിച്ചത്‌.

 

രാജ്യത്ത്‌ ബംഗളൂരുപോലുള്ള നഗരങ്ങളില്‍ ഹോട്ടലുകള്‍ക്കു സ്വന്തമായി ബിയര്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന്‌ കമ്മിഷണര്‍ സര്‍ക്കാരിനു കൈമാറിയ കുറിപ്പില്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്നാണ്‌ സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാന്‍ സര്‍ക്കാര്‍ കമ്മിഷണറോട്‌ ആവശ്യപ്പെട്ടത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.