You are Here : Home / News Plus

ജനജാഗ്രതാ യാത്രയില്‍ വേദി പങ്കിട്ട് മന്ത്രി തോമസ് ചാണ്ടി

Text Size  

Story Dated: Tuesday, October 31, 2017 11:56 hrs UTC

കാനം രാജേന്ദ്രനൊപ്പം ജനജാഗ്രതാ യാത്രയില്‍ വേദി പങ്കിട്ട് മന്ത്രി തോമസ് ചാണ്ടി. കായല്‍ കയ്യേറ്റം കാണിച്ചു തന്നാല്‍ രാജിവയ്ക്കാമെന്ന തന്റെ വെല്ലുവിളി രമേശ് ചെന്നിത്തല പോലും ഏറ്റെടുത്തില്ലെന്ന് തോമസ് ചാണ്ടി പറഞ്ഞു.

തനിക്കെതിരെ ചെറുവിരല്‍ അനക്കാന്‍ ഒരു അന്വേഷണ സംഘത്തിനും കഴിയില്ലെന്നും തോമസ് ചാണ്ടി വെല്ലുവിളിച്ചു.  എന്നാല്‍ ആരെയും വെല്ലുവിളിക്കാനല്ല രാഷ്ട്രീയം പറയാനും സംസ്ഥാന സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളും വിശദീകരിക്കാനുമാണ് യാത്രയെന്ന് കാനം വേദിയില്‍ തന്നെ മറുപടി നല്‍കി.

 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.