You are Here : Home / News Plus

നാളെ മുതല്‍ സംസ്ഥാനത്ത് മദ്യത്തിന് വിലകൂടും

Text Size  

Story Dated: Tuesday, October 31, 2017 12:01 hrs UTC

സംസ്ഥാനത്ത് നാളെ മുതല്‍ മദ്യത്തിന് വിലകൂടും. വിവിധയിനം ബ്രാന്റുകള്‍ക്ക് 10 മുതല്‍ 40 രൂപവരെയാണ് കൂടുന്നത്. മദ്യവിതരണ കമ്പനികള്‍ക്ക് കൂടുതല്‍ തുക നല്‍കാന്‍ ബിവറേജസ് കോര്‍പ്പഷന്‍ണ തീരുമാനിച്ചതാണ് മദ്യവില കൂടാന്‍ കാരണം. മദ്യവിതരണകമ്പനികള്‍ 15 ശമാനം വില വര്‍ദ്ധനവാണ് ആവശ്യപ്പെട്ടത്.

സ്പരിറ്റിന്റെ വില വര്‍ദ്ധന, ജൂീവനക്കാരുടെ ശമ്പളത്തിലും വിതരണത്തിലുമുണ്ടായ വര്‍ദ്ധന് എന്നിവ ചൂണ്ടികാട്ടിയാണ് കമ്പനികള്‍ കൂടുതല്‍ പണം ആവശ്യപ്പെട്ടത്. പക്ഷെ  കരാറിലുള്ള കമ്പനികള്‍ക്ക് നിലവില്‍ നല്‍കുന്നതിനാള്‍ ഏഴു ശതമാനം കൂട്ടി നല്‍കാന്‍ ബെവ്‌ക്കോ തീരുമാനിച്ചു. ഇതാണ് മദ്യവില വര്‍ദ്ധിക്കാനിടയാക്കിയത്.  

നവംബര്‍ ഒന്നു മുതല്‍ പുതിയ നിരക്ക് ഈടാക്കാനും തീരുനാനിച്ചിരുന്നു.  ഔട്ട് ലെറ്റ് വഴി ഏറ്റവും കൂടുതല്‍ വിറ്റപോകുന്നത് ജവാന്‍ ഉള്‍പ്പെടയുള്ള റംമ്മുകളുടെ വില 20 രൂപ കൂടും. മുന്തിയ ഇനം ബ്രാന്‍ഡുകള്‍ക്ക് 30 മുതല്‍ 40വരെ കൂടും.  ബിയറിനും ആനുപാതികമായി വിലകൂടും. ടെണ്ടര്‍മാനദണ്ഡം അനുസരിച്ച് നിലവില്‍ തന്നെ പരമാവധി വിലയില്‍ വിതരണം ചെയ്യുന്ന ചില മദ്യങ്ങള്‍ക്ക് വില കൂടില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.